രഞ്‌ജി ട്രോഫി; കേരളത്തെ സഞ്‌ജു സാംസൺ നയിക്കും; ആദ്യകളി 
ആലപ്പുഴയിൽ

വെള്ളിയാഴ്‌ച നടക്കുന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ആദ്യകളിയിൽ കേരളം ഉത്തർപ്രദേശിനെ നേരിടും. നാലുദിവസത്തെ മത്സരം നടക്കുന്നത് ആലപ്പുഴ എസ്‌ഡി കോളേജ്‌ മൈതാനത്താണ്‌. സഞ്‌ജു സാംസൺ കേരളത്തെ നയിക്കും. ആദ്യമായാണ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത്‌ രഞ്‌ജി മത്സരം നടക്കുന്നത്‌.

ALSO READ: അര്‍ജന്റീനന്‍ ടീം കളിക്കാനായി കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

ഇത്തവണ എലൈറ്റ്‌ ഗ്രൂപ്പ്‌ ‘ബി’യിലാണ്‌ പരിശീലനം തുടങ്ങിയ കേരളം. ഈ ഗ്രൂപ്പിലെ മറ്റ്‌ ടീമുകൾ മുംബൈ, അസം, ബിഹാർ, ഛത്തീസ്‌ഗഢ്‌, ബംഗാൾ, ആന്ധ്രപ്രദേശ്‌ എന്നിവയാണ്‌.

ALSO READ: രക്തമൊലിപ്പിച്ച് പന്തവുമേന്തി മൂന്നാമത്തെയാൾ, സിദ്ധാർഥ് ഭരതൻ ഓൺ ദി സ്റ്റേജ്, ഭ്രമയുഗത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ; ഇത് തീ തന്നെയെന്ന് ആരാധകർ

കഴിഞ്ഞ സീസണിൽ ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായിരുന്നു. ഏഴ്‌ കളിയിൽ മൂന്നുവീതം ജയവും സമനിലയും. ഒരു തോൽവിമാത്രമെങ്കിലും ക്വാർട്ടറിലേക്ക്‌ മുന്നേറാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News