
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. റാന്നി അരയാഞ്ഞിലിമൺ എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്ത് (30)നെ ആണ് കാണാതായത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ റാന്നി അരയാമണ്ണിൽ പമ്പയാറിന്റെ ഭാഗത്തായിരുന്നു അപകടം.
നാല് സുഹൃത്തുക്കളോടൊപ്പമാണ് സുജിത്ത് ആറ്റിൽ കുളിക്കാനായി എത്തിയത്. വേനൽക്കാലത്ത് സാധാരണയായി ആളുകൾ കുളിക്കാനിറങ്ങാറുള്ള ഭാഗത്താണ് ഇവർ എത്തിയത്. കുളിക്കുന്നതിനിടെ സുജിത്തിനെ ആഴമുള്ള ഭാഗത്ത് കാണാതാവുകയായിരുന്നുവെന്നാണ് വിവരം.
യുവാവിനെ കാണാതായ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ ഏറ്റെടുത്തു. നിലവിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിൽ ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
ENGLISH SUMMARY: A man from Ranni has gone missing after entering the Pamba River for a bath with friends. Local residents have launched a search operation

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

