
പത്തനംതിട്ട റാന്നിയിൽ റീനയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മനോജ് കുറ്റക്കാരനാണെന്ന് കോടതി.പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. കൊലപാതകം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.കേസിൽ മനോജിനെതിരെ കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു.
2014 ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്.സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ റീനയുടെ വസ്ത്രങ്ങൾ വലിച്ചുകീറി.ഇതോടെ പുറത്തേക്കോടിയ റീനയുടെ തലയിൽ മനോജ് ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയിൽ പിടിച്ചിടിച്ചും ആണ് മനോജ് കൊലനടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here