
തെലുങ്ക് നടൻ ഋഷഭ് ഷെട്ടിയുടെ കാന്താരയിലെ അഭിനയത്തെ അധിക്ഷേപിച്ച ധുരന്തർ നടൻ റണ്‍വീർ സിങിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഒരു പരിപാടിയിൽ ഋഷഭിൻ്റെ അഭിനയത്തെ കളിയാക്കിക്കൊണ്ട് റണ്‍വീർ സിങ് അഭിനയിച്ചിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി ക്ഷമാപണം നടത്താമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കർണാടക ഹൈക്കോടതി കേസ് റദ്ദാക്കിയത്. ക്ഷാപണം നടത്തിയുള്ള അഫിഡവിറ്റ് റണ്‍വീറിൻ്റെ വക്കീലായ സജൻ പോവയ്യയാണ് സമർപ്പിച്ചത്. എന്നാൽ എന്നാണ് താൻ ക്ഷേത്രത്തിലെത്തുന്നതെന്ന് നടൻ പറഞ്ഞില്ല.
ALSO READ: തൊണ്ടിമുതൽ എലി തിന്നു; ബീഹാറിൽ കൈക്കൂലിക്കേസിൽ സർക്കാർ ജീവനക്കാരിയുടെ ശിക്ഷയ്ക്ക് സ്റ്റേ
നടൻ്റെ ഹർജി പരിഗണിച്ച് തീർപ്പാക്കിയെങ്കിലും റണ്‍വീറിൻ്റെ പ്രവർത്തി വിശ്വാസികളെ വ്രണപ്പെടുത്തിയതായി കോടതി നിരീക്ഷിച്ചു. കൂടാതെ, നാലാഴ്ചയ്ക്കുള്ളിൽ നടൻ ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങിൽ കാന്താരയിലെ ‘ദൈവക്കോലം’ അനുകരിച്ചതാണ് രൺവീർ സിങ്ങിനെ വിവാദത്തിലും പിന്നാലെ കേസിലും എത്തിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

