
പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പില്‍ അജ്മല്‍ (23), ആലംകോട് സ്വദേശി ഷാബില്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിജയപ്പെട്ടത്. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
Read Also: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ ; റെയ്ഡിൽ രജിസ്റ്റർ ചെയ്തത് 60 ഓളം കേസുകൾ
അതിനിടെ, ഓപറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡില്‍ 60 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത ലഹരി മരുന്നു കച്ചവടവും മദ്യവില്‍പ്പനയും പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ വരെ നടന്ന പരിശോധനയില്‍ പിടിയിലായവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. അനധികൃത ലഹരി മരുന്നു കച്ചവടവും മദ്യവില്‍പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പെരുമ്പാവൂര്‍ പൊലീസ് ടൗണില്‍ വ്യാപകമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ പെരുമ്പാവൂര്‍ ടൗണിന്റെ മുക്കും മൂലയും പൊലീസ് അരിച്ചു പെറുക്കി പരിശോധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



