ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. നഗര പരിധിയിൽ വച്ചാണ് പിടിയിലായത്. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ശസ്ത്രക്രിയക്ക് ശേഷം  ഓപ്പറേഷൻ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനത്തിനിരയായത് എന്നാണ് യുവതി പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം
നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News