
കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ മനേഷ് ഭവനം വീട്ടിൽ രവീന്ദ്രൻ മകൻ മനോഹരൻ (65) അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതി കുളിച്ചിട്ട് മുറിയിലേക്ക് വന്ന സമയം പിറകിലൂടെ വന്ന് കട്ടിലിലേക്ക് തള്ളിയിട്ട ശേഷമാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചപ്പോൾ ഈ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.
അതേ സമയം, എറണാകുളം ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രതി അനൂപിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡിൽ വിട്ടു. കേസിൽ കൂടുതൽ പേരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം മുമ്പ്, കേസിലെ പ്രതിയായ അനൂപിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

