ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്

ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്. ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ കാവുമ്പാട് വാര്‍ഡില്‍ നിന്നുള്ള ബിജെപി അംഗം ഉളവുക്കാട് പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറി(40)തിരേയാണ് പൊലീസ് കേസ്. നൂറനാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

Also read- മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ശബ്ദവോട്ടോടെ തള്ളി

സ്ത്രീത്വത്തെ അപമാനിക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാ ംപ്രതി നൂറനാട് ചൂരത്തക്കല്‍ അനിലി(48)പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 28നാണ് രണ്ടാം പ്രതി യുവതിയെ ഉപദ്രവിച്ചത്. ഇയാള്‍ യുവതിയെ അസഭ്യം പറയുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും നാഭിയില്‍ തൊഴിക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.

Also read- നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്…ഇനി വേറെ ഒരാൾക്കും  ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; കമന്റിന് മറുപടിയുമായി ധർമജൻ ബോൾഗാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News