ആ‍ഴ്സണല്‍ മുൻ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടിക്കെതിരെ അഞ്ച് കേസുകളില്‍ ബലാത്സംഗ കുറ്റം ചുമത്തി

rape-cases-against-thomas-partey

ആഴ്സണലിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് അഞ്ച് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമ കുറ്റവുമാണ് ചുമത്തിയത്. 2021-നും 2022-നും ഇടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്.

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് രണ്ട് കുറ്റങ്ങളും മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് മൂന്ന് കുറ്റങ്ങളും മൂന്നാമതൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു കുറ്റവും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു. 2022 ഫെബ്രുവരിയിലാണ് പൊലീസിന് ആദ്യമായി ബലാത്സംഗ റിപ്പോര്‍ട്ട് ലഭിച്ചത്. അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read Also: ജോട്ടയ്ക്കും സഹോദരനും ലോകം നാളെ വിട നല്‍കും; സംസ്കാര ചടങ്ങുകള്‍ പോര്‍ച്ചുഗലില്‍

32-കാരനായ പാര്‍ട്ടി ഓഗസ്റ്റ് അഞ്ചിന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. താരം എല്ലാ കുറ്റങ്ങളും നിഷേധിക്കുന്നതായി പാര്‍ട്ടിയുടെ അഭിഭാഷക ജെന്നി വില്‍റ്റ്ഷയര്‍ പറഞ്ഞു. ക‍ഴിഞ്ഞ തിങ്കളാഴ്ചയാണ് ആ‍ഴ്സണലുമായുള്ള കരാര്‍ അവസാനിച്ചത്. നിലവില്‍ അദ്ദേഹം ഫ്രീ ഏജന്റാണ്. 2020-ല്‍ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 45 മില്യണ്‍ പൗണ്ട് ട്രാന്‍സ്ഫറിലൂടെയാണ് ഘാന ദേശീയ ടീം താരമായ പാര്‍ട്ടി ആഴ്സണലില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News