ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി ഇന്ന് പരിഗണിക്കും

ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ഹ‍ർജി ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗിലൂടെ പരിഗണിച്ച കോടതി ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു. അനുകൂലമായ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കിട്ടിയിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി 12 ദിവസം വൈകിയെന്ന കാരണത്താലാണ് സുപ്രീം കോടതി അന്ന് വിമർശനം നടത്തിയത്.

also read: അനാവശ്യ ജനിതക പരിശോധന നടത്തി പണം തട്ടി; യു എസിൽ ഇന്ത്യന്‍ വംശജനു 27 വര്‍ഷം തടവുശിക്ഷ

ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് നിരുത്തപരമായ നടപടിയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്‍റെ വളർച്ച 28 ആഴ്ച പൂർത്തിയാകാറായി.ഈ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രമാണെന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്.പഴയ മെഡിക്കൽ ബോർഡ് തീരുമാനം ഗർഭഛിദ്രത്തിന് അനുകൂലമായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്‍റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും 12 ദിവസം വൈകിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഇതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണമായത്.

ഗർഭാവസ്ഥ സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് യുവതിയുടെ ഗർഭഛിദ്രമെന്ന ആവശ്യത്തിൽ ഏറെ നിർണായകമാകും.കോടതി ഉത്തരവ് പ്രകാരം സമർപ്പിച്ച പുതിയ മെഡിക്കൽ റിപ്പോർട്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് ഇന്ന് എത്തും. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും സുപ്രീം കോടതി യുവതിയുടെ ഗർഭഛിദ്രമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കുക.

also read: മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

മെഡിക്കൽ ബോർഡിന്‍റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും 12 ദിവസം വൈകി ഹൈക്കോടതി കേസ് പരിഗണിച്ചത് വിചിത്രമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ന് ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News