
കാലിക്കറ്റ് സർവകലാശാലയിൽ വേടൻ്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയതിനെതിരായ ബിജെപി നേതാവിന്റെ പരാതിയിൽ പ്രതികരണവുമായി റാപ്പർ വേടൻ.
ഒരുപാട് ആളുകൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറയുന്നതെന്നും അതുകൊണ്ടു തന്നെയാണ് എതിർപ്പ് ഉണ്ടാകുന്നതെന്നും റാപ്പർ വേടൻ. തൻ്റെ പാട്ട് പഠിപ്പിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധവുമില്ല. പാട്ടു പാടുന്നത് തൻ്റെ ജോലിയാണ് അത് തുടരുക തന്നെ ചെയ്യുമെന്നും വേടൻ പറഞ്ഞു.
“പാട്ടു പാടുന്നത് എൻ്റെ ജോലിയാണ്. ജോലി തുടരും അത് നിർത്താൻ തീരുമാനിച്ചിട്ടില്ല. പഠിപ്പിച്ചില്ലെങ്കിലും പാട്ടു കേൾക്കാൻ ഒരുപാട് അവസരങ്ങൾ ഇന്ന് ഉണ്ട്. തൻ്റെ നിലപാടിനോടുള്ള എതിർപ്പാണ് ഈ പരാതികളിലൂടെ കാണുന്നത്. താൻ മരിച്ചുപോകും മുമ്പ് എവിടെയെങ്കിലും തന്നെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വേദന മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here