അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല

ഫ്ലോറിഡയിലെ ഒർലാന്‍ഡോയിലെ മുതല വളർത്തൽ കേന്ദ്രത്തിൽ അപൂർവമായ വെളുത്ത മുതലയെ കണ്ടെത്തി. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗേറ്റർലാൻഡിൽ വ്യാഴാഴ്ച പിറന്നത് വളരെ അപൂർവമായ വെളുത്ത ലൂസിസ്റ്റിക് മുതലയാണ്. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ വെളുത്ത ലൂസിസ്റ്റിക് മുതലയാണ് ഇത്. അമേരിക്കൻ അലിഗേറ്ററിന്റെ ഏറ്റവും അപൂർവമായ ജനിതക വ്യതിയാനമാണ് ല്യൂസിസ്റ്റിക് മുതലകൾ.

ALSO READ: ‘ഇന്ന് മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി പറയാനാണ് ഈ പോസ്റ്റ്’: മന്ത്രി എം ബി രാജേഷ്

96 ഗ്രാമും 49 സെന്റീമീറ്ററുമാണ് ഈ അപൂർവ്വ മുതലയ്ക്കുള്ളത്. ആൽബിനോ മുതലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. ലൂസിസം എന്ന പ്രതിഭാസം മൂലം വെളുത്ത നിറത്തിലാണ് കാണുക. പക്ഷേ ഇവയുടെ ചർമ്മത്തിൽ സാധാരണ നിറത്തിലുള്ള പാടുകളോ പാടുകളോ ഉണ്ടാകാറുണ്ട്. 36 വർഷം മുമ്പ് ലൂസിയാനയിലെ ചതുപ്പുകളിൽ ല്യൂസിസ്റ്റിക് അലിഗേറ്ററുകളുടെ ഒരു കൂട് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു വെള്ള മുതല കുഞ്ഞ് ജനിക്കുന്നത്.

ALSO READ: ഇടുക്കി നവകേരള സദസില്‍ ജനസാഗരം; ഫോട്ടോ ഗ്യാലറി

സാധാരണ നിറത്തിലുള്ള ഒരു ആണ്‍ മുതലയ്ക്കൊപ്പമാണ് അപൂർവ്വമായ വെളുത്ത മുതലയും പിറന്നിട്ടുള്ളത്. കുഞ്ഞ് ഇതുവരെ സുഖമായിരിക്കുന്നുവെന്നും, ആഹാരവും ഭക്ഷണ സപ്ലിമെന്റുകളും കഴിക്കുന്നുണ്ടെന്നുമാണ് പാർക്കിലെ മൃഗഡോക്ടർ പ്രതികരിക്കുന്നത്. പുതിയ മുതല കാണേണ്ട കാഴ്ചയാണെങ്കിലും സുരക്ഷിതമായും അതിഥികളിൽ നിന്ന് അകറ്റി നിർത്തുമെന്നും സാധാരണഗതിയിൽ വളരാനും വികസിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കാനുള്ള നീക്കത്തിലാണ് പാർക്ക് അധികൃതരുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here