
പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവുമായ കോഴിക്കോട് ആനവാതിൽമനാട് രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ (84) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടുവളപ്പിൽ നടക്കും.
അമേരിക്ക, സിംഗപ്പൂർ ദുബായ് എന്നിവടങ്ങളിൽ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്. 2007ൽ സംസ്ഥാന ഫോക് ലോർ അവാർഡും 2018 ൽ ഫോക് ലോർഫെല്ലോഷിപ്പും ലഭിച്ചു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി 2016 ൽ രാഷ്ട്രപതി ഭവനിൽ തെയ്യമവതരിപ്പിച്ചു.
Also Read: ഡോ. ശൂരനാട് രാജശേഖരൻ നിര്യാതനായി
ഭാര്യ: സാവിത്രി . മക്കൾ: നിധീഷ്, പ്രജീഷ് (ഇരുവരും തെയ്യം കലാകാരന്മാർ) മരുമകൾ: യമുന. സഹോദരങ്ങൾ: പരേതരായ ചന്തുക്കുട്ടി, രാഘവൻ, കല്യാണി.
News Summary: Renowned Theyyam artist Raroth Meethal Narayana Peruvannan passes away. Funeral service Friday at 11 a.m. Wife: Savitri. Children: Nidheesh, Prajeesh Daughter-in-law: Yamuna. Siblings: Late Chandukutty, Raghavan, Kalyani

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here