റിക്കൽട്ടൻ്റെ സ്ട്രെയിറ്റ് ബാക്ക് ക്ലിയർ ചെയ്യാനായില്ല, കൊണ്ടത് കൈത്തണ്ടയിൽ; ഗ്രൗണ്ടില്‍ വീണ് പുളഞ്ഞ് റാഷിദ് ഖാൻ

rashid-khan-sa-vs-afg

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിൽ ആദ്യ മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ താരം റാഷിദ് ഖാന് കൈത്തണ്ടയ്ക്ക് പരുക്കേറ്റു. 21-ാം ഓവറില്‍ റാഷിദ് ക്വിക്ക്- ലെങ്ത് ഡെലിവറി എറിഞ്ഞപ്പോഴാണ് സംഭവം. ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍ട്ടണ്‍ സ്ട്രെയിറ്റ് ബാക്ക് കളിച്ചു.

പക്ഷേ റാഷിദിന് പന്ത് പിടിക്കാനായില്ല. അദ്ദേഹത്തിന്റെ ഇടതു കൈത്തണ്ടയില്‍ ആണ് തട്ടിയത്. തുടർന്ന് ഗ്രൗണ്ടിൽ കിടന്ന് വേദന കൊണ്ട് പുളഞ്ഞു. ടീം ഫിസിയോ സഹായിക്കാന്‍ എത്തുകയും വൈദ്യസഹായം നൽകുകയും ചെയ്തു. തുടർന്ന് റാഷിദ് വീണ്ടും ബൗളിങ് ആരംഭിച്ചു.

Read Also: രഞ്ജി ഫൈനലിൽ കേരളത്തിൻ്റെ എതിരാളി വിദർഭ; കലാശപ്പോര് ഈ ദിവസം

കറാച്ചിയിലെ നാഷണല്‍ ബാങ്ക് ക്രിക്കറ്റ് അരീനയില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ബി മത്സരങ്ങളുടെ തുടക്കം കൂടിയാണിത്. ഇരുവരും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു വിജയം. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ മുമ്പ് പ്രോട്ടീസിനെതിരെ ആദ്യത്തെ ഏകദിന പരമ്പര വിജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News