
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡിന് അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ അര്‍ഹനായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നാണ് ഈ നേട്ടം. ടി20 കരിയറില്‍ 631 വിക്കറ്റാണ് ബ്രാവോ നേടിയത്. കഴിഞ്ഞ ദിവസം എസ്എ 20 ക്വാളിഫയര്‍ വണ്ണിലെ മത്സരത്തിലാണ് റാഷിദ് റെക്കോര്‍ഡ് തകര്‍ത്തത്.
എസ്എ 20 സീസണ്‍ ആരംഭിക്കുമ്പോള്‍ റെക്കോര്‍ഡ് ഭേദിക്കാന്‍ പത്ത് വിക്കറ്റാണ് റാഷിദിന് വേണ്ടിയിരുന്നത്. പത്ത് മത്സരങ്ങളില്‍ നിന്നാണ് ഈ വിക്കറ്റുകള്‍ നേടി റെക്കോര്‍ഡ് തകര്‍ത്തത്. 2015 ഒക്ടോബറില്‍ റാഷിദ് ടി20 അരങ്ങേറ്റം നടത്തുമ്പോള്‍ ശ്രീലങ്കയുടെ ലസിത് മലിംഗയായിരുന്നു വിക്കറ്റ് വേട്ടക്കാരന്‍. 2016 ഏപ്രിലില്‍ ബ്രാവോ ഈ റെക്കോര്‍ഡ് തകര്‍ത്തു. 300 വിക്കറ്റ് നേടിയ ആദ്യ താരവും ബ്രാവോ തന്നെ. എട്ട് വര്‍ഷവും പത്ത് മാസവും ബ്രാവോയുടെ റെക്കോര്‍ഡ് അപ്രമാദിത്വം തുടര്‍ന്നു.
Read Also: ദ്രാവിഡിന്റെ കാര്‍ ബെംഗളൂരില്‍ അപകടത്തില്‍ പെട്ടു; ഓട്ടോ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കം
നിലവില്‍ 26 വയസ്സുകാരനായ റാഷിദിന് ഇനിയും ഏറെ കളിക്കാനാകുകയും റെക്കോര്‍ഡ് ഏറെ കാലം സംരക്ഷിക്കാനും സാധിക്കും. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് അംഗമാണ് റാഷിദ് ഖാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here