റാഷിദ് ഖാന്റെ മാജിക്! ഐപിഎല്ലിൽ രാജസ്ഥാനെ തകർത്തു ഗുജറാത്ത്

rashid-khan-t20-wicket-record

ഐപിഎല്ലിൽ ഇന്ന് ജയ്പൂരിലെ സവായി മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 229/4 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ, മറുപടിക്കിറങ്ങിയ രാജസ്ഥാൻ 16.3 ഓവറിൽ 152 റൺസിന് ഓൾഔട്ടായി.

230 റൺസ് പിന്തുടർന്ന രാജസ്ഥാനിന് യുവതാരം വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് നൽകിയത്.എന്നാൽ പവർപ്ലേയിൽ തന്നെ ഓപ്പണർമാർ ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ പോയതോടെ ടീം പ്രതിരോധത്തിലായി. 36 റൺസ് നേടിയ സൂര്യവംശിക്കു പിന്നാലെ ധ്രുവ് ജുറൽ 10 പന്തിൽ 24 റൺസും രവീന്ദ്ര ജഡേജ 25 പന്തിൽ 38 റൺസും നേടി പോരാട്ടം തുടർന്നെങ്കിലും മറ്റു ബാറ്റർമാർക്ക് തിളങ്ങാനായില്ല. ഗുജറാത്തിനായി റാഷിദ് ഖാൻ നാല് വിക്കറ്റ് നേടിയതാണ് രാജസ്ഥാൻ ബാറ്റിങ്ങിനെ തകർത്തത്. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.

Also Read: ബംഗാൾ രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റ്; പ്രതിപക്ഷ നേതാവായി ശോഭൻദേവ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ നായകൻ ശുഭ്മൻ ഗില്ലിന്റെ ആക്രമണാത്മക ഇന്നിംഗ്സാണ് വലിയ സ്കോറിലേക്ക് നയിച്ചത്. 44 പന്തിൽ 84 റൺസ് നേടിയ ഗിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും പറത്തി. ഗില്ലിനൊപ്പം ഓപ്പണറായി എത്തിയ സായി സുദർശൻ 36 പന്തിൽ 55 റൺസ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News