‘കന്നഡയെ അവഗണിച്ച രശ്‌മികയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ ?’; നടിയ്ക്കെതിരെ കോൺഗ്രസ് എംഎൽഎയുടെ ആരോപണം

RASHMIKA MANDANA

കന്നഡ ഭാഷയെ നടി രശ്മിക മന്ദാന അവഗണിച്ചുവെന്നും ബെംഗളൂരുവിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം നിരസിച്ചുവെന്നും ആരോപിച്ച് കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ ഗാനിഗ. കന്നഡയിലാണ് അവർ കരിയർ ആരംഭിച്ചത്. എന്നിട്ടും കന്നഡ സിനിമാ മേഖലയെ അവഗണിച്ച രശ്‌മികയെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്ന് കർണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചോദിച്ചു.

2016-ല്‍ രക്ഷിത് ഷെട്ടിക്കൊപ്പം പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിറുക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നഡ ചിത്രത്തിലൂടെയാണ് അവര്‍ കരിയര്‍ ആരംഭിച്ചതെന്നും എന്നിട്ട് ബെംഗളൂരുവില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നും എം.എല്‍.എ പറയുന്നു.

ALSO READ: രൺവീർ അല്ലാബാദിയയ്ക്ക് ആശ്വാസം; ഷോ സംപ്രേഷണം ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി

കന്നഡ സിനിമാ മേഖലയില്‍ തുടക്കം കുറിച്ചിട്ടും കര്‍ണാടകയെയും കന്നഡ ഭാഷയെയും താരം അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്ന് ഗാനിഗ പറയുന്നു. രശ്മിക മന്ദാനയെ പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കര്‍ണാടക സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് അവര്‍ നിരസിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

തനിക്ക് ഹൈദരാബാദില്‍ വീടുണ്ടെന്നും, കര്‍ണാടക എവിടെയാണെന്ന് തനിക്കറിയില്ലെന്നും, തനിക്ക് വരാന്‍ സമയവും ഇല്ല എന്നായിരുന്നു ചലച്ചിത്രമേളയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ രശ്മിക മന്ദാന നല്‍കിയ മറുപടി. തങ്ങളുടെ നിയമസഭാംഗമായ ഒരു സുഹൃത്ത് അവരെ ക്ഷണിക്കാന്‍ 10-12 തവണ അവരുടെ വീട് സന്ദര്‍ശിച്ചെങ്കിലും, പക്ഷേ കാണാന്‍ അവര്‍ വിസമ്മതിച്ചതായും എം.എല്‍എ പറയുന്നു. ഇവിടുത്തെ വ്യവസായത്തില്‍ വളര്‍ന്നിട്ടും കന്നഡയെ അവഗണിച്ചുവെന്നും നമ്മള്‍ അവരെ ഒരു പാഠം പഠിപ്പിക്കേണമെന്നും ഗാനിഗ എംഎല്‍എ പറഞ്ഞു.

പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് കന്നഡ സിനിമാ താരങ്ങളെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ശനിയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രശ്മിക മന്ദാന കന്നഡയെ അവഗണിച്ചു എന്ന് ചൂണ്ടിക്കാണിച്ച് എംഎല്‍എ രംഗത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News