ധനുഷിന്റെ നായികയാകാനൊരുങ്ങി രശ്മിക മന്ദാന; ആവേശത്തോടെ ആരാധകര്‍

<നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്ന ചിത്രം D51 ല്‍ നായികയായെത്തുന്നത് രശ്മിക മന്ദാന. ധനുഷിനായി ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖര്‍ കമ്മൂല അവതരിപ്പിക്കുന്നത്.

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശേഖര്‍ കമ്മൂല , ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്മിക വര്‍ക്ക് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News