സ്കൂളിന് അവധി ലഭിക്കാൻ കുടിവെള്ള കനാലിൽ എലി വിഷം കലർത്തി വിദ്യാർത്ഥി

കർണാടകയിൽ സ്കൂളിന് അവധികിട്ടാൻ കുടിവെള്ള കനാലിൽ എലി വിഷം കലർത്തി വിദ്യാർത്ഥി. ഒൻപതാം ക്ലാസുകാരനാണ് സ്കൂളിന് അവധി ലഭിക്കാൻ കുടി വെള്ള കനാലിൽ വിഷം കലർത്തിയത്. വിഷം കലർത്തിയതറിയാതെ സ്കൂളിലെ മൂന്ന് കുട്ടികൾ വെള്ളം കുടിച്ച് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്. കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

Also read:ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. ഒന്‍പതാം ക്ലാസുകാരന്‍ സംഭവദിവസം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പരിസരത്ത് കറങ്ങി നടന്നിരുന്നതായി ചില ജീവനക്കാര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയ കുട്ടിയെ കൗണ്‍സിലിങ്ങിന് വിട്ടയച്ചു.

Also read:അബിഗേലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും സഹോദരൻ ജോനാഥനും അഭിനന്ദങ്ങൾ: മുഖ്യമന്ത്രി

കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളില്‍ തിരിച്ചെത്തിയത് കുറച്ചുദിവസത്തെ അവധിക്ക് ശേഷമാണ് . അപ്രതീക്ഷിത സംഭവങ്ങള്‍ വല്ലതും ഉണ്ടായാല്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് കരുതിയാണ് കുട്ടി കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News