റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശം

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. മസ്റ്ററിംഗിനായി സ്‌കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പുകളില്‍ എത്താന്‍ കഴിയാത്ത റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കും. മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഐടി ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലനം പൂര്‍ത്തിയായി.

ALSO READ:പ്രതിസന്ധികളില്‍ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

മുന്‍ഗണനാ വിഭാഗമായ അന്ത്യോദയ അന്നയോജന, പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ മാര്‍ച്ച് 30ന് മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. കാര്‍ഡുടമകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും മുന്‍ഗണനയുള്ളവരാണെന്നും ഉറപ്പുവരുത്തുക എന്നതാണ് മസ്റ്ററിംഗിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. സ്‌കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മസ്റ്ററിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒരു കാര്‍ഡിലുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് ക്യാമ്പുകളില്‍ എത്താന്‍ സാധിക്കാത്ത കിടപ്പുരോഗികള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തി eKYC അപ്‌ഡേഷന്‍ നടത്തും.

ALSO READ:”കണ്ണൂർ എംപി പാർലമെന്‍റില്‍ വായ തുറക്കാത്തത് എന്തുകൊണ്ട് ?” ; കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

റേഷന്‍ കടകളില്‍വെച്ച് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ റേഷന്‍ വിതരണത്തിന് തടസം വരാത്ത വിധത്തില്‍ ക്രമീകരിക്കും. ഇതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്റ്ററിംഗ് നടത്തുന്നതിനായി ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഐ ടി ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലനം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News