സമരത്തോട് സഹകരിക്കാതെ ചില വ്യാപാരികൾ; സംസ്ഥാനത്ത് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു

RATION SHOPS

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ ചില വ്യാപാരികൾ. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ 20ലധികം കടകൾ തുറന്നിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 256 റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നത്.ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശമുണ്ട്. ഇന്ന് ഉച്ചയ്ക്ക്2 മണിക്ക് റേഷൻ വ്യാപാരികളുമായി മന്ത്രി ജി ആർ അനിൽ വീണ്ടും ചർച്ച നടത്തുന്നുണ്ട്.

ALSO READ; പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സമരം നടത്തുന്നത് ശരിയല്ലെന്ന് മന്ത്രിമാരായ ജിആർ അനിൽ, കെ എൻ ബാലഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങൾ കേന്ദ്ര സർക്കാർ കൂടി പരിഗണിക്കേണ്ടവയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തനിയെ ഇടപെടാൻ കഴിയില്ലെന്നും മന്ത്രിമാർ വ്യാപാരികളോട് പറഞ്ഞിരുന്നു.എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് വ്യാപാരികൾ സമരത്തിലേക്ക് കടന്നത്. ഇതോടുകൂടിയാണ് ചില വ്യാപാരികൾ സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News