
രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലുണ്ടായ പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി ഏകദേശം പകുതിയോളം കുറഞ്ഞു.
പ്രതിസന്ധി മറികടക്കാൻ നിലവിലെ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ സിലിണ്ടറുകൾ താൽക്കാലികമായി വിതരണം ചെയ്യുന്ന ‘റേഷനിംഗ്’ സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ അർജന്റീന, അർമീനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു.
അതേസമയം, ഹോട്ടലുകൾ ഭക്ഷണബില്ലിൽ അധിക ‘ഗ്യാസ് ചാർജ്’ ഈടാക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English summary : Even as the Center reiterates that there is no fuel shortage in the country, the cooking gas crisis in India following the Middle East war crisis is worsening.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

