
ഹിന്ദി , മലയാളം , തമിഴ് , തെലുങ്ക് ഭാഷാകളിൽ പ്രവർത്തിക്കുന്ന ഛായാഗ്രാഹകനും സംവിധായകനുമാണ് രവി കെ ചന്ദ്രൻ. ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച ഛായാഗ്രഹകന്മാരിൽ ഒരാളായി കണക്കാക്കുന്ന രവി കെ ചന്ദ്രൻ, യാൻ എന്ന തമിഴ് സിനിമയിലൂടെ സംവിധാനകുപ്പായവും അണിഞ്ഞിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രമായ അന്ധാധുൻ എന്ന ചിത്രത്തിന്റെ റീമേക്കായ ഭ്രമത്തിന്റെ സംവിധാനവും ഇദ്ദേഹമാണ്.
1991ല്‍ കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മണിരത്‌നം സംവിധാനം ചെയ്ത് കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ ഛായാഗ്രാഹകനും രവി കെ ചന്ദ്രനാണ്.
Also Read: ‘ആ സിനിമയിലെ ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു’: ഉര്‍വശി
കമൽഹാസനുമൊത്തുള്ള അനുഭവം പങ്കുവെയ്ക്കുകയായിരുന്നു രവി കെ ചന്ദ്രൻ. കാമറ ഓൺ ചെയ്തു വെച്ചാൽ വേണ്ടത് കമൽ ഹാസന്റെ അടുക്കൽ നിന്ന്ന വേണ്ടത് ലഭിക്കുമെന്നാണ് രവി കെ ചന്ദ്ര പറയുന്നത്. ഇന്ത്യൻ സിനിമയിൽ അത്തരത്തിൽ രണ്ട് നടന്മാരെ ഉള്ളൂവെന്നും മറ്റൊരാൾ മോഹൻലാലാണെന്നും രവി കെ ചന്ദ്രൻ പറയുന്നു. കാമറ ഓൺ ചെയ്തു വെച്ചാൽ വിസ്മയിപ്പിക്കുന്ന നടന്മാരാണ് ഇരുവരും എന്നാണ് രവി കെ ചന്ദ്രൻ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here