എലൈറ്റ് ക്ലബിലേക്ക്…ആ പട്ടികയില്‍ ഇനി ജഡേജയുടെ പേരും

ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലേക്ക് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ രണ്ടു ക്യാച്ചുകള്‍ എടുത്തതോടെയാണ് എലൈറ്റ് ക്ലബിലേക്ക് ജഡേജയും എത്തിയത്. രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്‌കോറില്‍ തളച്ചതില്‍ നിര്‍ണായക പങ്കാണ് ജഡേജ വഹിച്ചത്. 20-ാമത്തെ ഓവറിലാണ് ജഡേജയുടെ രണ്ടാമത്തെ ക്യാച്ച്. ഇതോടെയാണ് നൂറ് ക്യാച്ച് ക്ലബില്‍ ജഡേജ ഇടംപിടിച്ചത്.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിലെ താരം വിരാട് കോഹ് ലി 110 ക്യാച്ചുകളുമായി മുന്നിട്ടുനില്‍ക്കുന്നു. ഐപിഎല്ലില്‍ 242 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍താരം സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്ത്. 109 ക്യാച്ചുകള്‍.

Also Read: മുതിര്‍ന്ന പൗരന്മാരെ പിഴിഞ്ഞ് റെയില്‍വേ, വരുമാനം കോടികള്‍! മോദി ഗ്യാരന്റി ഫേക്ക് ഗ്യാരന്റി!

മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 189 മത്സരങ്ങളില്‍ നിന്ന് 103 ക്യാച്ചുകള്‍. കഴിഞ്ഞയാഴ്ചയാണ് രോഹിത് ഈ ക്ലബില്‍ ഇടംപിടിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് രോഹിത് നൂറ് ക്യാച്ചുകള്‍ തികച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News