ചായയ്ക്ക് നല്ല ക്രിസ്പി കായ ബജിയും നാടന്‍ മുളക് ചമ്മന്തിയും ആയാലോ ?

ചായയ്ക്ക് നല്ല ക്രിസ്പി കായ ബജിയും നാടന്‍ മുളക് ചമ്മന്തിയും ആയാലോ ?

 ചേരുവകള്‍

പൊന്തന്‍ കായ / നേന്ത്രക്കായ – 2

കായപ്പൊടി- അര സ്പൂണ്‍

കടലമാവ്-1കപ്പ്

അരിപ്പൊടി -1 സ്പൂണ്‍ (ആവശ്യമെങ്കില്‍)

മുളകുപൊടി – 2സ്പൂണ്‍ എരിവ് അനുസരിച്ചു

ഉപ്പ് -ആവശ്യത്തിന്

എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടലമാവ്, കായപ്പൊടി, ഉപ്പ് ,മുളകുപൊടി എന്നിവ ചേര്‍ത്തു യോജിപ്പിച്ച് വെള്ളം ഒഴിച്ച് കലക്കുക.

കായ കനം കുറച്ച് മുറിച്ച് വെള്ളത്തില്‍ ഇടുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി മാവില്‍ ഓരോ കായയും മുക്കി എണ്ണയില്‍ ഇട്ടു വറുത്തു കോരുക.

ചമ്മന്തി

സവാള/ചെറിയ ഉള്ളി-ആവശ്യാനുസരണം

മുളകുപൊടി – 1 സ്പൂണ്‍

ഉപ്പ്

വെളിച്ചെണ്ണ – 1 -2സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ജാറില്‍ സവാള, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക. പച്ച വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിച്ച് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News