ദാഹം അധികമല്ലേ, എളുപ്പത്തിൽ തയാറാക്കാം ഈ വെറൈറ്റി പാനീയം

വേനൽക്കാലം തുടങ്ങിയതിൽ പിന്നെ ദാഹം വളരെയധികം കൂടുതലാണ്. ജ്യൂസുകളും ധാരാളം വെള്ളവും കുടിച്ചാണ് ക്ഷീണവും ദാഹവും അകറ്റുന്നത്. അത്തരത്തിൽ കുടിക്കാനായി ഒരു വെറൈറ്റി ദാഹ ശമനി പരീക്ഷിച്ചാലോ. വേനൽകാലത്ത് മാങ്ങ ധാരാളം ലഭിക്കുന്ന ഒരു സീസൺ കൂടിയാണ്. അത്തരത്തിൽ പച്ചമാങ്ങ വെച്ച് കിടിലം രുചിയിൽ ഒരു പാനീയം തയ്യാറാക്കാം.

ALSO READ:പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച്; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്

അതിനായി അധികം ​പുളിയില്ലാത്ത പച്ചമാങ്ങ, ​ഇഞ്ചി, പച്ചമുളക്, കറിവേപ്പില, നാരകത്തിന്റെ ഇല, പുതിനയില, ഉപ്പ്, പഞ്ചസാര, ഐസ് എന്നിവ ആവശ്യമാണ്.പച്ചമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ശേഷം പച്ചമാങ്ങ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പകുതി നാരങ്ങയുടെ ഇല എന്നിവ ചതച്ചെടുക്കാം. നല്ലതുപോലെ ചതയണം. ഇതെല്ലാം കൂടി ഒരു ജാറിലിട്ട് ഇതിലേയ്ക്ക് വെള്ളമൊഴിയ്ക്കുക. അല്‍പം പുതിനയില കൂടി ഇതില്‍ ഇട്ടു വയ്ക്കാം. ഇത് അടച്ച് വച്ച് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് കുടിയ്ക്കാം. ഇതില്‍ രുചി കൂട്ടാനായി പാകത്തിന് ഉപ്പും ലേശം പഞ്ചസാരയും ചേര്‍ക്കാം.തണുപ്പിനായി ഐസും ചേർക്കാം .

ALSO READ:വണ്ടി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News