
സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. താൽക്കാലിക പോലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന എഡിജിപി എച്ച് വെങ്കിടേഷിൽ നിന്ന് അധികാരത്തിന്റെ ബാറ്റൺ ഏറ്റുവാങ്ങി റവാഡ ചന്ദ്രശേഖർ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത് .
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വഹിക്കുന്ന പദവിയായ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസർ സ്ഥാനത്ത് നിന്നും അടിയന്തരമായി റിലീവ് ചെയ്താണ് കേരളത്തിൽ ഇന്ന് പുലർച്ചെ എത്തിയത്.
ALSO READ : ‘വസൂരി പിടിപെട്ട അമ്മയെ വിഎസ് അവസാനമായി കണ്ടത് പുഴയുടെ മറുകരയിൽ നിന്ന്’: കൈരളി ടി.വിക്കായി വി. എസ് അച്യുതാനന്ദന്റെ അഭിമുഖം എടുത്തതിനെ കുറിച്ച് എം. മുകേഷ് എം.എൽ.എ
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട് .
മയക്കുമരുന്നാണ് സമൂഹത്തിൽ ഏറ്റവും അപകടകാരിയെന്നും ആന്റി ഡ്രഗ് സ്ക്വാഡിന്റെയും സൈബർ സെക്യൂരിറ്റി വിങ്ങിന്റെയും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here