യുപിഐ പേയ്മെന്റുകൾ പരാജയപ്പെടാൻ കാരണം വ്യക്തമാക്കി ആർ ബി ഐ ഗവർണർ

യുപിഐ വഴിയുള്ള പണമിടപാടുകൾ പരാജയപ്പെടാൻ കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ കാരണമാണെന്ന് വിശദീകരിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങളല്ല ഇത്തരം പ്രതിസന്ധികൾക്ക് കാരണം എന്നും ബാങ്കുകളുടെ ഭാഗത്തു നിന്നാണ് ഈ പ്രശ്നങ്ങളുണ്ടാവുന്നത് എന്നുമാണ് ആർ ബി ഐ ഗവർണർ പറയുന്നത്.

ALSO READ: കേരള സർവകലാശാല പി ജി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു
നാഷണൽ പേയ്മെന്റ് കോർപറേഷന്റെ സംവിധാനങ്ങളിൽ തകരാറുകളുണ്ടായിട്ടില്ല, ബാങ്കുകളുടെ നെറ്റ്‍വർക്ക് പ്രശ്നം വരെ ഇതിന് കാരണമാവുന്നു. ഇത് പരിഹരിക്കാനുള്ള നടപടികളും എടുക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

നിരവധി ഉപഭോക്താക്കൾക്കാണ് ഡിജിറ്റൽ പേയ്മെന്റുകൾ പരാജയപ്പെടുന്ന സംഭവം ഉണ്ടാകുന്നത്. ഓഹരി വിപണികൾ താഴേക്ക് പോയപ്പോഴും സമയത്ത് നിരവധി ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ കഴിയാതെ വരികയും .വിപണിയിലെ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരികയും ചെയ്തു.

ALSO READ: സൈനിക പിന്മാറ്റവും പുനർനിർമാണവും; ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News