പിൻവലിച്ചിട്ടും രാജ്യത്ത് കിടന്നു കറങ്ങുന്നത് 6266 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ

2000 notes

കോടിക്കണക്കിന് ഇന്ത്യക്കാരെ മണിക്കൂറുകൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ വരി നിർത്തിയ, ഒന്നാം മോദി സർക്കാരിന്‍റെ നോട്ടു നിരോധനത്തിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നു പുത്തൻ 500, 2000 നോട്ടുകൾ. എന്നാൽ വൈകാതെ പുതുതായി ഇറക്കിയ രണ്ടായിരത്തിന്‍റെ നോട്ടുകളും പിൻവലിച്ചു. എന്നാൽ, രണ്ട് വർഷം മുമ്പ് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്നാണ് ആർ ബി ഐ ഔദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടക്കാണിക്കുന്നത്.

6266 കോടിയുടെ മൂല്യമുള്ള നോട്ടുകളാണ് രാജ്യത്ത് ഇപ്പോ‍ഴും പല കൈ മറിഞ്ഞു കറങ്ങുന്നത്. 2023 മേയ് 19 നായിരുന്നു 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

ALSO READ; പ്രതിരോധത്തിന് ലക്ഷം കോടികൾ, വിദ്യാഭ്യാസത്തിന് കടുംവെട്ട്; 163 ബില്യൺ ഡോളറിന്‍റെ ചിലവുകൾ നിർത്തും, ബജറ്റിലും വമ്പൻ അട്ടിമറികളുമായി ട്രംപ്

പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയായിരുന്നു 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. ഇതിന്റെ 98.2 ശതമാനവും തിരികെയെത്തിയതായി ആർബിഐ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ 30 ലെ കണക്കുകൾ പ്രകാരം 6,266 കോടി രൂപയുടെ നോട്ടുകളാണ് ഇനിയും മടങ്ങിയെത്താനുള്ളത്. പിൻവലിച്ചതിന് ശേഷവും എല്ലാ ബാങ്ക് ശാഖകളിൽ നിന്നും രണ്ടായിരത്തിന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനും കയ്യിലുള്ളത് നിക്ഷേപിക്കാനുമുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ ഉണ്ടായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ ഇപ്പോഴും ഈ സൗകര്യം ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News