
നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശമുള്ളവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എത്തിയിരിക്കുകയാണ്. 2023 മെയ് 19 ന് പിൻവലിച്ച 2,000 രൂപ നോട്ടുകളുടെ 98.47 ശതമാനം ഇപ്പോൾ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുകയാണ്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. അത് ഈ വർഷം ഏപ്രിൽ 30 ആയപ്പോഴേയ്ക്കും 5,451 കോടി രൂപയായി കുറഞ്ഞെന്നും ആർബിഐ അറിയിച്ചു. 2023 ഒക്ടോബർ 7 മുതൽ ബാങ്കുകൾ 2,000 രൂപ നോട്ടുകളുടെ നിക്ഷേപവും കൈമാറ്റവും നിർത്തിയെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും ആർബിഐ വഴി അവ മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ കഴിയും.
also read:ഇന്നത്തെ ഒരു കോടി നിങ്ങൾക്കാണോ? ലോട്ടറി റിസൾട്ട് ഇതാ, വേഗം നോക്കിക്കോളൂ
നിങ്ങളുടെ കൈവശം 2000 രൂപയുടെ നോട്ടുകൾ ഉണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ
ആർബിഐ ഓഫീസുകളിൽ നിന്ന് മാറ്റിവാങ്ങൽ: രാജ്യത്തുടനീളമുള്ള 19 ആർബിഐ ഇഷ്യൂ ഓഫീസുകളിൽ ഏതിൽ നിന്നും നിങ്ങളുടെ 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക: ആർബിഐ ഇഷ്യൂ ഓഫീസുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതിന് 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കും.
ഇന്ത്യ പോസ്റ്റ് വഴി അയയ്ക്കുക: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും 2000 രൂപയുടെ നോട്ടുകൾ ഇന്ത്യ പോസ്റ്റ് വഴി ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും മെയിൽ ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

