
ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം കഴിഞ്ഞ വർഷം ഉണ്ടായ തിക്കിലും കൊല്ലപ്പെട്ട 11 ആർസിബി ആരാധകരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഇന്ന് സ്റ്റേഡിയത്തിന് പുറത്ത് നടന്ന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് സ്മാരകം ഉദ്ഘാടനം ചെയ്ത്.
കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യ ഐപിഎൽ കിരീടം ഉയർത്തിയതിനെ തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത് . സ്റ്റേഡിയത്തിന്റെ പരിസരത്ത് നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 ആരാധകർ മരിച്ചത്. അപകടത്തെ തുടർന്ന് മത്സരങ്ങൾ നടത്തുന്നത് നിർത്തിയ സ്റ്റേഡിയത്തിൽ ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും മത്സരം നടക്കാനിരിക്കുകയാണ് സ്മാരകഫലകം അനാച്ഛാദനം ചെയ്തത്. ശനിയാഴ്ച സ്റ്റേഡിയം ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഈ വർഷത്തെ ഐപിഎൽ ഉത്ഘാടന മത്സരത്തിന് വേദിയാകും.
Also Read: 16,700 കോടി രൂപയുടെ വിൽപ്പനയ്ക്ക് ശേഷം ആർസിബിയുടെ പേര് മാറ്റുമോ? ഉത്തരം നൽകി അനന്യ ബിർള
നേരത്തെ, ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി സ്റ്റേഡിയത്തിനുള്ളിലെ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടുമെന്നു ആർസിബി മാനേജ്മെന്റും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

