
ഐപിഎൽ 2026 കിരീടം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർസിബി കിരീടം നിലനിർത്തിയത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി ലക്ഷ്യം മറികടന്നു.
42 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 75 റൺസെടുത്ത് പുറത്താകാതെ നിന്ന കൊഹ്‌ലി ആണ് ടീമിന്റെ വിജയം അനായാസമാക്കിയത്. 16 പന്തിൽ 32 റൺസ് നേടിയ ഓപ്പണർ വെങ്കടേഷ് അയ്യരും രജത് പട്ടീദാറും ടിം ഡേവിഡും കോഹ്‌ലിക്ക് പിന്തുണ നൽകി. ഗുജറാത്തിനു വേണ്ടി റഷീദ് ഖാൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജും കഗിസോ റബാഡയും അർഷാദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.
Also Read: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ ഒതുക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടിയത്. 37 പന്തിൽ 50 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ ആണ് ഗുജറാത്തിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ 2 വീതം വിക്കറ്റുകൾ നേടിയപ്പോൾ, റസിഖ് സലാം ദാർ 3 വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ബാറ്റിംഗ് നിരയെ തകർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

