
ഐപിഎൽ 2026 ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കം.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബെംഗളൂരുവിനെതിരെ ആതിഥേയർ 10 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്.
Also Read: ചരിത്രനേട്ടം! സിംഗപ്പൂർ ഓപ്പൺ കിരീടം സ്വന്തമാക്കി സത്വിക്-ചിരാഗ് സഖ്യം
ഗുജറാത്തിന്റെ നെടുംതൂണുകളായ നായകൻ ശുഭ്മൻ ഗില്ലും (10), സായ് സുദർശനും (12) വേഗം പുറത്തയത് ഗുജറാത്തിനെ ഞെട്ടിച്ചു. പിന്നാലെ പിഞ്ച് ഹിറ്റർ ആയി എത്തിയ നിഷാന്ത് സിന്ധു 20 റൺസ് നേടിയെങ്കിലും അധിക സമയം ക്രീസിൽ തുടരാൻ ആയില്ല. ഗില്ലിനെ ജോഷ് ഹേസൽവുഡും സായ് സുദർശനെ ഭുവനേശ്വർ കുമാറും പുറത്താക്കിയപ്പോൾ നിഷാന്ത് സിന്ധുവിനെ റസിഖ് സലാം പുറത്താക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ 14 റൺസുമായി ക്രീസിലുണ്ട്. വാഷിങ്ടൺ സുന്ദർ 4 റൺസോടെ ബട്‌ലറിന് കൂട്ടുനിൽക്കുകയാണ്. അവസാന 10 ഓവറുകളിൽ മികച്ച സ്കോർ കണ്ടെത്താൻ ആതിഥേയർക്ക് നന്നായി വിയർക്കേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

