ഹൈദരാബാദിൽ ആർസിബി വീണു; സൺറൈസേഴ്സിനോടുള്ള തോൽവി 55 റൺസിന്

srh

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പിഎൽ മത്സരത്തിൽ കരുത്തരായ റോയൽ ഞ്ചേഴ്സ് ബംഗളുരുവിനെ 55 റൺസിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 256 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗളുരു 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ഒതുങ്ങുകയായിരുന്നു.

ഓപ്പണർ ആയി ഇറങ്ങിയ വെങ്കടേഷ് അയ്യർ 19 പന്തിൽ 44 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും കോഹ്‌ലിയും ദേവ്‍ത്ത് പടിക്കലും വേഗം പുറത്തയത് തിരിച്ചടി ആയി. പിന്നാലെ എത്തിയ രജത് പട്ടീദാർ 39 പന്തിൽ 56 റൺസ് നേടിയങ്കിലും റൺറേറ്റ് ഉയർന്നു കൊണ്ടേയിരുന്നു. പുറത്താകാതെ 41 റൺസ് എടുത്ത് കൃണാൽ പാണ്ട്യയുടെ പോരാട്ടവും വെറുതെയായി. ഹൈദരാബാദിന് വേണ്ടി ഷാ മലിംഗ രണ്ടു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി.ബെംഗളുരുവിനെതിരെ ആതിഥേയർക്ക് വേണ്ടി  അഭിഷേക് ശർമ്മ 22 പന്തിൽ 56 റൺസ് നേടിയപ്പോൾ  ഇഷാൻ കിഷൻ 46 പന്തിൽ 79 റൺസ് നേടി ടീമിന്റെ ടോപ്പ് സ്കോററായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News