ധർമ്മശാലയിൽ ആർസിബി മാജിക്! ഗുജറാത്തിനെ തകർത്ത് ബെംഗളൂരു ഐപിഎൽ ഫൈനലിൽ

rcb final

ധർമ്മശാലയിൽ നടന്ന പിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഉയർത്തിയ 255 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 19.3 ഓവറുകളിൽ 162 റൺസിന് ഓൾ ഔട്ട് ആയി.

നായകൻ ശുഭമൻ ഗില്ലും സായി സുദർശനും നിരാശപ്പെടുത്തിയതിനു പിന്നാലെ സമ്മർദ്ദത്തിലായ ഗുജറാത്ത് ബാറ്റിംഗ് ഒരു ഘട്ടത്തിൽ 88/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ 43 പന്തിൽ 68 റൺസ് നേടി രാഹുൽ തെവട്ടിയ ടീമിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു. ബെംഗളുരുവിനായി ജേക്കബ് ഡഫി മൂന്നു വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാർ, റാസിഖ് സലാം ദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി.

Also Read: ഐപിഎൽ വിട്ട വിജയ് ശങ്കർ ഇനി ലങ്കയിൽ! കാൻഡി റോയൽസിനു വേണ്ടി പാഡണിയും

നേരത്തെ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചുകൂട്ടി.വെറും 33 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയ നായകൻ രജത് പട്ടീദാർ ആണ് ബംഗളുരുവിന്റെ സ്കോർ 250 കടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News