
തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. എട്ടു വിക്കറ്റിനായിരുന്നു ചിന്നസ്വാമിയില്‍ ഗുജറാത്തിന്റെ ജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു.
ALSO READ: ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു; ഒരു പൈലറ്റ് മരിച്ചു
നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോൾ സ്വന്തം തട്ടകത്തിൽ ആർസിബിയ്ക്ക് അടിപതറുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെയും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ സായ് സുദര്‍ശന്റെയും ഇന്നിങ്‌സുകളാണ് ഗുജറാത്തിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്. 39 പന്തില്‍ നിന്ന് ആറു സിക്‌സും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ബട്ട്‌ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.
നിലവിലെ ചാംപ്യന്‍മാരെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ മുന്നിൽ നിന്ന ആർസിബി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എന്നാൽ ഈ വിജയം നേടിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here