
ചേസിങ് സ്റ്റാര്‍ വിരാട് കോലിക്കൊപ്പം ദേവദത്ത് പടിക്കലും തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരെ ആര്‍ സി ബിക്ക് ഗംഭീര ജയം. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഏഴ് വിക്കറ്റ് ജയമാണ് ആര്‍ സി ബി നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് എടുത്തത്. 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സായിരുന്നു ആര്‍ സി ബിയുടെ മറുപടി.
കോലി 53 ബോളില്‍ പുറത്താകാതെ 73 റണ്‍സെടുത്തു. 35 ബോളില്‍ 61 റണ്‍സായിരുന്നു പടിക്കലിന്റെ ഇടിമിന്നല്‍ സംഭാവന. ഇരുവരും മൂന്നാം വിക്കറ്റിൽ 103 റൺസ് അടിച്ചെടുത്തു. നല്ല തുടക്കം ലഭിച്ചെങ്കിലും പഞ്ചാബ് മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാതെ വന്നു. എന്നാൽ, ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശശാങ്ക് സിങും മാര്‍ക്കോ യാൻസനും നേടിയ റണ്‍സ് ഈ സ്‌കോറെങ്കിലും നേടാൻ പഞ്ചാബിന് സാധിച്ചത്.
Read Also: വനിതാ ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി
ശശാങ്ക് 31 റണ്‍സും യാന്‍സെന്‍ 25 റണ്‍സും നേടി. ആര്‍ സി ബിക്കായി ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും രണ്ട് വീതം വിക്കറ്റ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here