കൊഹ്‌ലിയെ കാണാൻ ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ വിരാട് കോഹ്‌ലിക്ക് അരികിലേക്ക് ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍. ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Also read:സണ്‍ റൈസേഴ്‌സിന്റെ അടിപൂരം; ഐപിഎല്ലില്‍ മുംബൈക്കെതിരെ റെക്കോഡ് സ്കോർ

വിരാട് കൊഹ്‌ലി ബാറ്റിങിനായി ക്രീസിലെത്തിയ ഉടനെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. കൊഹ്‌ലിക്കടുത്തെത്തി ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ താരത്തെ ബലം പ്രയോഗിച്ച് പുറത്തേക്ക് എത്തിക്കുകയായിരുന്നു.

Also read:വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; കൊൽക്കത്തയിൽ ഒഴിവായത് വന്‍ ദുരന്തം

പിന്നീട് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് പിന്നിലെത്തിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും കൂടി നിന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News