
പത്ത് വര്‍ഷത്തിനിടെ ആദ്യമായി വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ, 17 വര്‍ഷത്തിനിടെ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ… ഇങ്ങനെ വമ്പന്മാരെ അവരുടെ മടയിൽ പോയി പരാജയപ്പെടുത്തുകയാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ സി ബി). ഇന്ന് രാജസ്ഥാനെതിരെ അവരുടെ തട്ടകമായ ജയ്പൂരിലാണ് മത്സരം. സ്വന്തം നാട്ടിലായതിനാൽ രാജസ്ഥാന് ഇന്ന് ജയിച്ചേ തീരൂ. വൈകിട്ട് 3.30നാണ് മത്സരം.
ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രാജസ്ഥാന്റെ ബോളിങ് മെച്ചപ്പെട്ടിട്ടുണ്ട്. പവര്‍പ്ലേ ബൗളര്‍മാര്‍ മെച്ചപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ കൂടുതല്‍ ശക്തനായി. സന്ദീപ് ശര്‍മയും സ്ഥിരത പുലര്‍ത്തുന്നു. വനിന്ദു ഹസരംഗ ഇന്ന് ആദ്യ ഇലവനിലുണ്ടാകും. ഇരു ടീമുകളുടെയും സാധ്യതാ ഇലവൻ ഇങ്ങനെ:
Read Also: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അക്കാദമി; 2011 ബാച്ച് സെലക്ഷന്‍ ട്രയല്‍സ് ഈ മാസം
രാജസ്ഥാന്‍ റോയല്‍സ്: 1 സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), 2 യശസ്വി ജയ്സ്വാള്‍, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ്, 5 ധ്രുവ് ജുറെല്‍, 6 ഷിമ്റോണ്‍ ഹെറ്റ്മെയര്‍, 7 വനിന്ദു ഹസരംഗ, 8 ജോഫ്ര ആര്‍ച്ചര്‍, 9 മഹീഷ് തീക്ഷണ, 10 തുഷാർ ദേശ്പാണ്ഡെ/ കുമാർ കാർത്തികേയ, 11 സന്ദീപ് ശര്‍മ, 12 ഫസല്‍ഹഖ് ഫാറൂഖി
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 1 ഫില്‍ സാള്‍ട്ട്, 2 വിരാട് കോഹ്ലി, 3 ദേവദത്ത് പടിക്കല്‍, 4 രജത് പാട്ടീദാര്‍ (ക്യാപ്റ്റന്‍), 5 ലിയാം ലിവിംഗ്സ്റ്റണ്‍/ ജേക്കബ് ബെഥേല്‍, 6 ജിതേഷ് ശര്‍മ (വിക്കറ്റ്), 7 ടിം ഡേവിഡ്, 8 ക്രുണാല്‍ പാണ്ഡ്യ, 9 ഭുവനേഷ് കുമാര്‍, 10 ജോഷ് ഹേസിൽവുഡ്, 11 യാഷ് ദയാൽ, 12 സുയാഷ് ശര്‍മ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here