
രാജസ്ഥാന് റോയല്‍സിനെതിരെ ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍ സി ബി). രാജസ്ഥാനെ ബാറ്റിങിന് അയച്ചു. അതേസമയം, ബെംഗളൂരുവില്‍ മാറ്റമില്ല. രാജസ്ഥാന്‍ ടീമില്‍ വനിന്ദു ഹസരംഗ തിരിച്ചെത്തി.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും അതേ ഇലവനില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ആര്‍ സി ബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് നേടിയ ലങ്കന്‍ ലെഗ് സ്പിന്നര്‍ ഹസരംഗ എത്തിയത് രാജസ്ഥാന് കരുത്താകും. ഫസല്‍ഹഖ് ഫാറൂഖിക്ക് പകരമാണ് അദ്ദേഹം എത്തുക.
Read Also: ഡൽഹിയുടെ അപരാജിത കുതിപ്പ് തടയുമോ മുംബൈ; ഇന്ന് മത്സരം മുറുകും
രാജസ്ഥാന്‍ റോയല്‍സ്: 1 സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), 2 യശസ്വി ജയ്സ്വാള്‍, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ്, 5 ധ്രുവ് ജുറെല്‍, 6 ഷിമ്രോണ്‍ ഹെറ്റ്മെയര്‍, 7 വനിന്ദു ഹസരംഗ, 8 ജോഫ്ര ആര്‍ച്ചര്‍, 9 മഹീഷ് തീക്ഷണ, 10 തുഷാര്‍ ദേശ്പാണ്ഡെ, 11 സന്ദീപ് ശർമ
സബ്: കുമാര്‍ കാര്‍ത്തികേയ, യുധ്വീര്‍ സിങ്, ശുഭം ദുബെ, ഫസല്‍ഹഖ് ഫാറൂഖി, കുനാല്‍ റാത്തോഡ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 1 ഫില്‍ സാള്‍ട്ട്, 2 വിരാട് കോഹ്ലി, 3 രജത് പാട്ടീദാര്‍ (ക്യാപ്റ്റന്‍), 4 ലിയാം ലിവിംഗ്സ്റ്റണ്‍, 5 ജിതേഷ് ശര്‍മ (വിക്കറ്റ്), 6 ടിം ഡേവിഡ്, 7 ക്രുനാല്‍ പാണ്ഡ്യ, 8 ഭുവനേശ്വര്‍ കുമാര്‍, 9 ജോഷ് ഹേസില്‍വുഡ്, 10 യാഷ് ദയാല്‍, 11 സുയാഷ് ശർമ
സബ്: ദേവദത്ത് പടിക്കല്‍, റാസിഖ് സലാം, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേല്‍, സ്വപ്നില്‍ സിങ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here