
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരാജയ യാത്ര തുടരുന്നു. രാജസ്ഥാൻ ഉയര്‍ത്തിയ 174 എന്ന വിജയലക്ഷ്യം ആര്‍സിബി നിസാരമായി മറികടന്നു. 15 പന്തുകള്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.
ടോസ് നേടിയ ആര്‍സിബി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ പ്രകടനത്തിന്റെ ബലത്തിലാണ് രാജസ്ഥാൻ 173 റണ്‍സ് നേടിയത്. 47 പന്തിൽ നിന്ന് 75 റൺസാണ് ജയ്സ്വാള്‍ നേടിയത്.
ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചില്‍ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താൻ പാടുപെടുകയായിരുന്നു രാജസ്ഥാൻ ബാറ്റര്‍മാര്‍. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 19 പന്തിൽ നിന്ന് 15 റൺസുമായി പുറത്തായി. റിയാൻ പരാഗ് 22 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ധ്രുവ ജുറേല്‍ 23 പന്തില്‍ നിന്ന് 35 റണ്‍സുമായി പുറത്താകാതെ നിന്നു നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് രാജസ്ഥാൻ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് ഫിൽ സാൾട്ടിന്റെയും വിരാട് കോഹ്ലിയുടെയും ഇന്നിങ്സുകൾ കരുത്തായി മാറി. 6 സിക്സും 5 ഫോറും ഉള്‍പ്പടെ 33 പന്തിൽ 65 റൺസാണ് ഫില്‍ സാള്‍ട്ട് നേടിയത്. 2 സിക്സും 4 ഫോറും സഹിതം 45 പന്തില്‍ 62 റണ്‍സുമായി കൊഹ്ലി പുറത്താകാതെ നിന്നു. 28 പന്തിൽ 40 റൺസുമായി ദേവ്ദത്ത് പടിക്കല്‍ കൂടി തകര്‍ത്ത് അടിച്ചതോടെ ആര്‍സിബി ലക്ഷ്യം നിസാരമായി മറികടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here