16,700 കോടി രൂപയുടെ വിൽപ്പനയ്ക്ക് ശേഷം ആർ‌സി‌ബിയുടെ പേര് മാറ്റുമോ? ഉത്തരം നൽകി അനന്യ ബിർള

ANANYA BIRLA

നാട് ഐപിഎൽ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ആണ് ആരാധകരുടെ ഏറ്റവും ഇഷ്ട ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയായ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) വിറ്റുപോയിരിക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽ നിന്ന് 100 ശതമാനം ഓഹരികളും വാങ്ങിയത്.

ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ബ്ലാക്ക്‌സ്റ്റോൺ, അമേരിക്കൻ നിക്ഷേപകൻ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ച്വേഴ്‌സ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവരും ഈ സഖ്യത്തിലുണ്ട്. ഈ വിൽപനയോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ടീമായി RCB മാറി. ഇത് പൂർണ്ണമായും പണമായി നടത്തുന്ന ഇടപാടാണ്.

ടീമിന്റെ ഉടമസ്ഥാവകാശം മാറിയെങ്കിലും പേര് മാറ്റാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. ആദിത്യ ബിർള ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വമായ അനന്യ ബിർള, ടീമിന്റെ പേര് മാറ്റില്ലെന്ന സൂചന സോഷ്യൽ മീഡിയയിലൂടെ നൽകിയിട്ടുണ്ട്.

ALSO READ: 16,706 കോടി രൂപയ്ക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

ഈ ഉടമസ്ഥാവകാശ കൈമാറ്റത്തിൽ RCB-യുടെ പുരുഷ ടീമും വനിതാ പ്രീമിയർ ലീഗിലെ ടീമും ഉൾപ്പെടുന്നു. 2008 മുതൽ ഐപിഎല്ലിന്റെ ഭാഗമായ RCB, 2025-ലാണ് തങ്ങളുടെ ആദ്യ കിരീടം നേടിയത്. ഈ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് ടീം ഇപ്പോൾ പുതിയ ഉടമകളുടെ കൈകളിലേക്ക് മാറുന്നത്. ഇനി കളി വേറെ ലെവൽ ആകുമോയെന്ന് കാത്തിരുന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News