ഫാൻസുകാർ കിംഗ് ഓഫ് കൊത്ത കണ്ട ശേഷം ആർ ഡി എക്‌സും കാണണം, കൊത്തക്ക് ക്ലാഷ് വെക്കാൻ ഭയമില്ല: ആർ ഡി എക്‌സ് ടീം

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തക്ക് ക്ലാഷ് വെക്കുന്നതിൽ ഭയമില്ലെന്ന് ആർഡിഎക്‌സ് ടീം. തങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണെന്നും, ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിനോടായിരുന്നു ഷെയ്ൻ നിഗമും ആന്റണി വർഗീസും നീരജ് മാധവും ഒരേ സ്വരത്തിൽ വ്യക്തമാക്കിയത്.

ALSO READ:ജെയ്ക്കിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായി മഹിളാ പ്രവര്‍ത്തകരും

താരങ്ങൾ പറഞ്ഞത്

കിംഗ് ഓഫ് കൊത്തയും അതേ ദിവസം തന്നെ റിലീസ് ചെയ്യുന്നതിൽ ഭയമില്ല. ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഭയക്കേണ്ട കാര്യമൊന്നുമില്ല. സന്തോഷമാണ് ഉള്ളത്. എന്നെ സംബന്ധിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന എന്റെ ആദ്യ പടമാണ് ഇത്. മമ്മൂക്കയും ലാലേട്ടനും പോലുള്ള സൂപ്പര്‍സ്റ്റാറുകളുടെ പടമാണ് നമ്മള്‍ ഓണത്തിന് സാധാരണയായി തിയേറ്ററില്‍ പോയി കാണുന്നത്. ആ സ്ഥലത്ത് നമ്മള്‍ ഒരു പാര്‍ട്ടിസിപ്പന്റ് ആവുന്നത് തന്നെ വലിയ കാര്യമാണ്. സിനിമ എങ്ങനെയുണ്ടെന്ന് ജനങ്ങളാണ് വിധിയെഴുതേണ്ടത്. അവിടെ നമ്മള്‍ എന്തുപറഞ്ഞിട്ടും കാര്യമില്ല.

ALSO READ: കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യൂത്തിനാണെങ്കിലും കുടുംബ പ്രേക്ഷകര്‍ക്കാണെങ്കിലും എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ആര്‍ ഡി എക്‌സ്. ഫാന്‍ ഫേവറൈറ്റ്‌സ് അവരുടെ ഇഷ്ട ചിത്രം കണ്ട് കഴിഞ്ഞ ശേഷം ആര്‍ ഡി എക്‌സും വന്ന് കാണണം. എത്രത്തോളം എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ ഇതൊരു എബൗവ് ആവറേജ് സിനിമയായിരിക്കുമെന്നതില്‍ സംശയമില്ല.

രണ്ട് കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. ഒന്ന് 1997-98 ഉം പിന്നെ 2005 ഉം അതില്‍ 2005 ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. 1997 കാലഘട്ടത്തെ എടുക്കുമ്പോള്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. മറ്റൊന്നുമല്ല ഇപ്പോള്‍ വീണ്ടും ആ വിന്റേജ് ലുക്ക് തിരിച്ചുവരുന്നുണ്ട്. യൂത്തിനെ നോക്കുമ്പോള്‍ മനസിലാകും. അപ്പോള്‍ ആ കാലഘട്ടത്തെ സിനിമയിലൂടെയെങ്കിലും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News