ആർഡിഎക്സ് നാളെ മുതൽ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തുന്നു

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് തിയററിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ് ചിത്രം. സെപ്റ്റംബർ 24 നാണ് നെറ്റ്ഫ്ലിക്സ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടി റിലീസിനായെത്തുന്നത്.

ALSO READ: സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതം, സര്‍ക്കാരിന്‍റെ ഉറപ്പ് : മുഖ്യമന്ത്രി

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവിന്റെ അനുഭവ മികവും ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മികവേകി.

ALSO READ: മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമ വാര്‍ത്ത, തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ഉത്തരവാദിത്തം: മുഖ്യമന്ത്രി

ഓണം റീലീസായെത്തി മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ഒ ടി ടിയിലും ചിത്രത്തിന് വൻ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News