
തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും അരുതാത്തത് എന്തോ സംഭവിച്ചെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നതെന്നും എന്നാൽ യോഗം സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർത്ഥമല്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു. വാർത്തകളെ ഗൗരവമായി കാണുന്നില്ലെന്നും പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. വിമർശനങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല.യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ല.ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമേ വിജയിച്ചവരിൽ ഉള്ളു. ഒരാൾ മാത്രമേ പാർട്ടിയുടെ ആലോചനയിൽ ഉണ്ടായിരുന്നുള്ളൂവെന്നും എം സ്വരാജ് പറഞ്ഞു.
also read:രോഗിയെ വീട്ടിലാക്കി മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, സംഭവം തിരുവല്ലയിൽ
പുതിയ സർക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചും എം സ്വരാജ് പ്രതികരിച്ചു. സർക്കാർ വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടുന്ന തീരുമാനങ്ങൾ ആണ് എടുക്കുകയെന്നും തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സത്യപ്രതിജ്ഞയിൽ മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുത്തു.2021ൽ എന്തായിരുന്നു സംഭവിച്ചത്. ഞങ്ങൾ അതുപോലെ ആയിരിക്കില്ല. നല്ലൊരു ക്രിയാത്മക പ്രതിപക്ഷം ആയിരിക്കും.ഇപ്പോൾ മന്ത്രിസഭ യോഗം പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങളിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് ആയിരിക്കും പ്രതിപക്ഷത്തിന്റെ പിന്തുണ. അവർ തെറ്റായ വഴിയിലൂടെ പോയാൽ അതിനെ ശക്തമായി വിമർശിക്കും.വലതുപക്ഷത്തിന് സമൂഹത്തിൽ ഒരു പ്രിവിലേജ് ഉണ്ട്. നേരിയ ഒരു പിശക് പോലും ഇടത് പക്ഷത്തിന് സംഭവിക്കരുത് എന്ന് ഒരു വാശിയുണ്ട്.വലിയ വിമർശനം മുഹമ്മദ് റിയാസിന് എതിരെ ഉണ്ടായി. മുഖ്യമന്ത്രിയുടെ ബന്ധു ആയിപോയി എന്ന കാരണം കൊണ്ടാണ്’-അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

