വിക്കറ്റിൽ തലകുനിച്ച് വിരാട്, ഞെട്ടി അനുഷ്ക; വൈറലായി പ്രതികരണങ്ങൾ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ അർധ സെഞ്ചുറിയുമായി വിരാട് കൊഹ്ലി പുറത്തായി. തൊട്ടുപിന്നാലെയുള്ള കോലിയുടെയും അനുഷ്ക ശര്‍മയുടെയും പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പന്ത് സ്റ്റമ്പ് തെറിപ്പിച്ചപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന കൊഹ്ലിയുടെ വീഡിയോയാണ് വൈറലാകുന്നത്. വിക്കറ്റ് വീഴ്ത്തിയതിലുള്ള പാറ്റ് കമ്മിൻസിന്‍റെ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയിലും തലതാഴ്ത്തി നിരാശ മുഴുവനും പ്രകടിപ്പിക്കുന്ന വിരാട് കോലിയിലായിരുന്നു ആരാധകരുടെയും ക്യാമറകളുടെയും കണ്ണുകള്‍.

Also Read; ‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

ഒരു നിമിഷം അവിടെ തന്നെ അമ്പരന്ന് നിന്ന് നിരാശയോടെ തല കുനിച്ച് പവലിയനിലേക്ക് വിരാട് കോലി മടങ്ങുമ്പോള്‍ ഇന്ത്യയുടെ ആരാധകരും നിശബ്ദരായി. അതേസമയം ഗാലറിയില്‍ കാണികള്‍ക്കിടയില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന അനുഷ്‌ക ശർമ്മയെയും വീഡിയോയിൽ കാണാം. കൊഹ്ലി– രാഹുല്‍ കൂട്ട്കെട്ട് 50 റണ്‍സ് പിന്നിട്ടപ്പോള്‍ ഗാലറിയില്‍ നിന്ന് കയ്യടിച്ച അനുഷ്കയാണ് കൊഹ്ലി പുറത്തായതിന് പിന്നാലെ അസ്വസഥയായി കാണപ്പെട്ടത്.

View this post on Instagram

A post shared by ICC (@icc)

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷമാണ് വിരാട് ഇറങ്ങുന്നത്. നിലയുറപ്പിച്ചു കളിച്ച വിരാട് കോലി 54 റണ്‍സുമായാണ് പുറത്തായത്. ഏകദിന കരിയറിലെ 72ാം അര്‍ധ സെഞ്ച്വറിയായിരുന്നു വിരാട്ടിന്റേത്. 4 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Also Read; ‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’; സുരക്ഷാസന്നാഹം മറികടന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍, കൊഹ്‌ലിയെ കെട്ടിപ്പിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News