ഇവന്മാര്‍ പൊളിക്കും! റിയല്‍മിയുടെ ജിടി സീരീസ് മോഡലുകള്‍ ആരെയുമൊന്ന് കൊതിപ്പിക്കും…

realme

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായ റിയൽമി ജിടി 7, റിയൽമി ജിടി 7ടി, റിയൽമി ജിടി 7 ഡ്രീം എഡിഷൻ എന്നിവ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തു. പുതിയ ജിടി സീരീസ് സ്മാർട്ട്‌ഫോണുകൾ മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളോടെ കരുത്തുമായാണ് വരുന്നത്. 120W ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി യൂണിറ്റുകളാണ് ഫോണിൻ്റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന.റിയൽമി ജിടി 7ല്‍ ട്രിപ്പിള്‍ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്.അതേസമയം റിയൽമി ജിടി 7ടിക്ക് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ലഭിക്കുക.ആസ്റ്റൺ മാർട്ടിന്റെ എഫ് 1 ടീമുമായി സഹകരിച്ച് പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണിൻ്റെ പ്രത്യേക പതിപ്പാണ് ജിടി 7 ഡ്രീം എഡിഷൻ.

റിയൽമി ജിടി 7, റിയൽമി ജിടി 7ടി ഇന്ത്യയിലെ വില:

റിയൽമി ജിടി 7ൻ്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 42,999 രൂപയുമാണ് വില. 46,999 രൂപയ്ക്ക്12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലും പര്‍ച്ചേസ് ചെയ്യാം. ഐസ്സെൻസ് ബ്ലാക്ക്, ഐസ്സെൻസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് ലോഞ്ച് ചെയ്തിരിക്കുന്നത്.അതേസമയം റിയൽമി ജിടി 7ടിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപയാണ് വിലവരുന്നത് . 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാം സ്റ്റോറേജ് മോഡലുകൾക്ക് യഥാക്രമം 37,999 രൂപയും 41,999 രൂപയുമാണ് വില. ഐസ്സെൻസ് ബ്ലാക്ക്, ഐസ്സെൻസ് ബ്ലൂ, റേസിംഗ് യെല്ലോ കളര്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്.ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാല്‍ വിലക്കി‍ഴിവ് സ്വന്തമാക്കാവുന്നതാണ്. ലൈനപ്പിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മെയ് 30, ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴിയും റിയൽമിയുടെ ഓൺലൈൻ സ്റ്റോർ വഴിയും സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്‌ക്കെത്തും.റിയൽമി ജിടി 7 ഡ്രീം എഡിഷൻ ഒറ്റ സ്റ്റോറേജ് വേരിയൻ്റിലാണ് എത്തുന്നത്. 16 ജിബിറാം + 512 ജിബി സ്റ്റോറേജ് ഓപ്ഷനിൽ 49,999 രൂപ വിലയിൽ ഇത് ലഭ്യമാണ്. ആസ്റ്റൺ മാർട്ടിൻ റേസിംഗ് ഗ്രീൻ നിറത്തിലാകും ഇത് വിപണിയിലേക്കെത്തുക.ഈ മോഡലിന്റെ വിൽപ്പന ജൂൺ 13 മുതലാകും ആരംഭിക്കുന്നത്.

റിയൽമി ജിടി 7ൻ്റെ സ്പെസിഫിക്കേഷനുകൾ:

ഡ്യുവൽ സിം (നാനോ+ഇസിം) റിയൽമി ജിടി 7 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0-ലാണ് പ്രവർത്തിക്കുന്നത്. 6,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.78-ഇഞ്ച് 1.5K (1,264×2,780 പിക്സലുകൾ) അമേലെഡ് ഡിസ്പ്ലേയാണ് ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നത്. സ്ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്. 12 ജിബി വരെ റാമും പരമാവധി 512 ജിബി സ്റ്റോറേജുമുള്ള ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400e പ്രോസസറുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി ജിടി 7. പബ്ജി, BGMI എന്നിവയ്‌ക്കായി ഇത് സ്ഥിരതയുള്ള 120fps ഫ്രെയിം റേറ്റ് നൽകുമെന്നാണ് പറയപ്പെടുന്നത്.

റിയൽമി ജിടി 7ന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. OIS പിന്തുണയുള്ള 50 മെഗാപിക്സൽ സോണി IMX906 1.56 ഇഞ്ച് ക്യാമറ, 50 മെഗാപിക്സൽ S5KJN5 ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ OV08D10 അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതില്‍ ഉൾപ്പെടുന്നുണ്ട്. സെൽഫികൾക്കായി, ഫോണിന് 32 മെഗാപിക്സൽ മുൻ ക്യാമറയുണ്ട്. പിൻ ക്യാമറ യൂണിറ്റ് 120fps-ൽ 4K സ്ലോ മോഷൻ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നുണ്ട്.റിയൽമി ജിടി 7 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.4, ഡ്യുവൽ-ബാൻഡ് ജിപിഎസ്, എൻ‌എഫ്‌സി, വൈ-ഫൈ 7 എന്നിവയാണ് ഉള്‍പ്പെടുന്നത്.പുതിയ ഹാൻഡ്‌സെറ്റ് AI ഗ്ലെയർ റിമൂവൽ, AI ലാൻഡ്‌സ്‌കേപ്പ് +, AI ട്രാൻസ്ലേറ്റർ തുടങ്ങിയ നിരവധി AI- അധിഷ്ഠിത സവിശേഷതകളും ഉപയോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.

120W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് ഫോണിൻ്റെ പവര്‍ ഹൗസ്. ഒറ്റ ചാർജിൽ 63.43 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും 20.66 മണിക്കൂർ വരെ യൂട്യൂബ് പ്ലേബാക്ക് സമയവും ഫോണില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 206 ഗ്രാമാണ് ഫോണിൻ്റെ ഭാരം.

റിയല്‍മി ജിടി 7ടിയുടെ സ്പെസിഫിക്കേഷനുകൾ:

120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിൾ റേറ്റും ഉള്ള 6.80-ഇഞ്ച് (1,280X2,800 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകല്‍പ്പന. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8400-മാക്സ് ചിപ്‌സെറ്റാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തെർമൽ മാനേജ്‌മെന്റിനായി 7,700 എംഎം ചതുരശ്ര സിംഗിൾ-യൂണിറ്റ് വേപ്പർ ചേമ്പറും ഇതിലുണ്ട്.

ഒപ്റ്റിക്‌സിലേക്ക് വന്നാല്‍, റിയൽമി ജിടി 7 ടിയിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 896 1.56 ഇഞ്ച് മെയിൻ സെൻസറും 8 മെഗാപിക്സൽ ഒവി08 ഡി 10 അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണില്‍ 32 മെഗാപിക്സൽ സെൽഫി ഷൂട്ടറുമുണ്ട്. ബ്ലൂടൂത്ത് 6, ഡ്യുവൽ-ബാൻഡ് ജിപിഎസ്, എൻഎഫ്‌സി, വൈ-ഫൈ 6 എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉള്‍പ്പെടുന്നത്. 120W ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് ഈ മോഡല്‍ പായ്ക്ക് ചെയ്യുന്നത്.

റിയൽമി ജിടി 7 ഡ്രീം എഡിഷൻ്റെ സ്പെസിഫിക്കേഷനുകൾ

ആസ്റ്റൺ മാർട്ടിൻ അരാംകോ ഫോർമുല വൺ ടീമുമായി സഹകരിച്ചാണ് കമ്പനി ഈ ഹാൻഡ്‌സെറ്റ് രൂപകൽപ്പന ചെയ്തത്. ആസ്റ്റൺ മാർട്ടിന്റെ സിഗ്നേച്ചർ ഗ്രീൻ കളറും പിന്നിൽ സിൽവർ വിംഗ് ലോഗോയും വെള്ളിയിൽ ആലേഖനം ചെയ്ത ‘ഫോർമുല വൺ ടീം’ എന്ന ചിത്രവും ഇതിലുണ്ട്. എഫ്1 റേസ്കാർ സിം കാർഡ് പിൻ, ആസ്റ്റണിനോട് സാമ്യമുള്ള ഒരു സിൽവർ വിംഗ് ഫോൺ കേസ് എന്നിവ ഉൾപ്പെടുന്ന ഒരു പ്രത്യേക ബോക്സും റിയൽമി ജിടി 7 ഡ്രീം എഡിഷനിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News