
ഇൻസ്റ്റഗ്രാമിലെ റീൽ അഡിക്ടാണോ നിങ്ങൾ, അഡിക്ടല്ല വല്ലപ്പോഴും ഒന്ന് നോക്കുന്നവരാണെങ്കിലും വയലൻസ് നിറഞ്ഞ കണ്ടെന്റ് കണ്ട് നിങ്ങൾ അന്താളിച്ചു പോയോ? സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ എനേബിൾ ചെയ്തിട്ടും ഇത്തരം കണ്ടന്റുകൾ ഫീഡുകളിൽ നിരന്തരം വരുന്നതായി നിരവധി പരാതികളാണ് അടുത്തിടെ ഉയർന്നു വന്നത്.
ഇപ്പോൾ ഇതാ പറ്റിയ തെറ്റിന് ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് മെറ്റ രംഗത്തെത്തിയെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Also Read: റീലുകൾക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; റിപ്പോർട്ടുകൾ പുറത്ത്
വയലൻസ് നിറഞ്ഞ റീൽസ് വീഡിയോ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ ലോക വ്യാപകമായി നിരവധി ആളുകളാണ് പരാതിയുമായി എത്തിയത്. ഇൻസ്റ്റാഗ്രാമിന്റെ ഉള്ളടക്ക മോഡറേഷൻ സിസ്റ്റത്തിലെ ബഗ് ആയിരിക്കാം ഇതിന് കാരണമെന്ന് പലരും റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ സംഭവത്തിൽ മാപ്പ് അപേക്ഷയുമായി മെറ്റ എത്തിയെങ്കിലും എന്താണ് സംഭവിച്ച് പിഴവ് എന്ന് വ്യക്തമാക്കിയിട്ടില്ല.
‘ചില ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം റീൽസ് ഫീഡിൽ റെക്കമെൻറ് ചെയ്യപ്പെടാത്ത ഉള്ളടക്കങ്ങൾ കാണുന്നതിന് കാരണമായ പിഴവ് ഞങ്ങൾ പരിഹരിച്ചു, തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു’. എന്നാണ് ഇതു സംബന്ധിച്ച മെറ്റയുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here