
നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടിലെ കറുപ്പ് നിറം. പല കാരണങ്ങൾ കൊണ്ടാണ് ചുണ്ടിൽ കറുപ്പ് നിറം ഉണ്ടാകുന്നത്. നിറം മാറ്റം അവഗണിക്കുകയാണെങ്കിൽ മരണത്തിലേക്ക് നയിക്കാം. എന്നാൽ നമ്മൾ നേരത്തെ തന്നെ കാരണം മനസിലാക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ചുണ്ടിൽ കറുപ്പ് നിറം ആകുന്നതെന്ന് നോക്കാം.
നിർജലീകരണം
നിർജലീകരണം ചുണ്ടിലെ കറുപ്പ് നിറത്തിന് ഒരു പ്രധാന കാരണമാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുന്നുണ്ടോ എന്ന് ചുണ്ടിലെ നിറ വ്യത്യാസം കൊണ്ട് മനസിലാക്കാൻ കഴിയും. അതുകൊണ്ട് തന്നെ നിർജലീകരണം കൊണ്ടുണ്ടാകുന്ന ചുണ്ടിലെ കറുപ്പ് ഒരു പരിധി വരെ വെള്ളം കുടിക്കുന്നതിലൂടെ കുറയ്ക്കാൻ സാധിക്കും.
വിറ്റാമിൻ ബി 12 വിന്റെ കുറവ്
ശരീരത്തിൽ വിറ്റാമിൻ ബി 12 വിന്റെ കുറവ് ചുണ്ടിലെ കറുപ്പ് നിറത്തിന് കാരണമായേക്കാം. ഭക്ഷണത്തിൽ നിന്ന് ശരിയായ വിറ്റാമിനുകൾ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യത്തിന് സപ്പ്ളിമെന്റുകൾ എടുക്കുന്നത് നല്ലതാണ്.
Also read: പ്രായം കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കാരണം അറിയാം
ദന്ത ചികിത്സാ അല്ലെങ്കിൽ ഉപകരങ്ങൾ
പല്ലുമായി ബന്ധപ്പെട്ട് നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങളോ ചില പേസ്റ്റുകളോ ചുണ്ടിൽ നിറവ്യത്യാസം ഉണ്ടാക്കാം.അങ്ങനെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് ഉപകരണങ്ങൾ മാറ്റുന്നത് നല്ലതായിരിക്കും.
ക്യാൻസർ
ചുണ്ടിലെ കറുപ്പ് തോക്കുകളിലെ ക്യാൻസർ ലക്ഷണം ആകാം. ഒട്ടും അവഗണിക്കരുത്. മറ്റ് കാരണങ്ങൾ ഒന്നും ഇല്ലാതെ ചുണ്ടിൽ നിറ വ്യത്യാസം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യ വിദഗ്ധരെ കാണുന്നത് വളരെ നല്ലതാണ്.
പുകവലി
ചുണ്ടിലെ കറുപ്പ് നിറത്തിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകവലി. സിഗരറ്റിന്റെ ചൂട് കാരണം ചുണ്ടിലെ ചില ഭാഗങ്ങളിൽ പൊള്ളലേക്കും. ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊള്ളൽ പിന്നീട് കറുത്ത പാടുകളിലേക്ക് നയിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here