സ്വർണവില കൂപ്പുകുത്തുന്നു എന്നാൽ കേരളത്തിൽ സ്വർണം വാങ്ങാൻ പോയാൽ പലവില: അറിയാം കാരണവും വ്യത്യസ്ത വിലകളും

Gold

കുതുച്ചുകയറിയ സ്വർണവില ഒന്ന് താഴേക്ക് വന്നു തുടങ്ങി എന്നാൽ കേരളത്തിൽ എല്ലായിടത്തും സ്വർണത്തിന് ഒരു വിലയല്ല. ഉപഭോക്താക്കളേയും വ്യാപാരികളേയും ഒരേ രീതിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് സ്വർണവില. പല ഷോറൂമുകളിലും സ്വർണത്തിന് പലവിലയാണ് ഉള്ളത്, അസോസിയേഷൻ മാറുന്നതനുസരിച്ചാണ് സ്വർണത്തിന്റെ വില ഷോറൂമുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) ചെയർമാൻ ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദനും പ്രസിഡന്റ് ജസ്റ്റിൻ പാലത്രയുമാണ്. ഈ അസോസിയേഷൻ പ്രസിഡന്റ് ഇവരുടെ നിശ്ചയപ്രകാരം ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് വില. ഇന്നലെ വില ഗ്രാമിന് 7,950 രൂപയും പവന് 63,600 രൂപയുമായിരുന്നു. അതായത് ഗ്രാമിന് ഇന്ന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു.

Also Read: വെറും 250 രൂപ മുടക്കൂ, 10 കോടി നേടൂ; സമ്മര്‍ ബമ്പര്‍ ലോട്ടറിക്ക് ബമ്പര്‍ കുതിപ്പ്

മറ്റൊരു എകെജിഎസ്എംഎയും മറ്റൊരു വിലയും

ഡോ.ബി. ഗോവിന്ദൻ നേരത്തെ പ്രസിഡന്റ് ചുമതലയും സുരേന്ദ്രൻ കൊടുവള്ളി ജനറൽ സെക്രട്ടറി പദവും എസ്. അബ്ദുൽ നാസർ ട്രഷറർ പദവിയും വഹിച്ചിരുന്ന ‘എകെജിഎസ്എംഎ’ ജസ്റ്റിൻ പാലത്ര പ്രസിഡന്റ് ആയിരുന്ന എകെജിഎസ്എംഎയുമായി ലയിച്ചിരുന്നു. ഇതോടെ പുതിയ എകെജിഎസ്എംഎയുടെ ഡോ.ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റും ആയി. ലയനത്തെ അംഗീകരിക്കാത്തതിനാൽ എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി, ഐമു ഹാജി, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും എകെജിഎസ്എംഎ അറിയിച്ചിരുന്നു.

എന്നാൽ പുറത്താക്കിയവരുടെ എകെജിഎസ്എംഎ സ്വർണത്തിന് വില നിശ്ചയിച്ചിരിക്കുന്നത് ഗ്രാമിന് 7,930 രൂപയാണ്. പവന് 63,440 രൂപയും. ഇവർ ഇന്നലെ നിശ്ചയിച്ച വിലയിൽ നിന്ന് ഇന്നു മാറ്റമില്ല.

Also Read: ബൈ ബൈ സ്‌കൈപ്പ്; പ്രമുഖ വീഡിയോ കാളിംഗ് ആപ്പായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു

മലബാർ ​ഗോൾഡിൽ മറ്റൊരു വില
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഇന്നു സ്വർണവില ഗ്രാമിന് 7,935 രൂപയാണ്. പവന് 63,480 രൂപ. പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്ത്യയിലൊട്ടാകെയുള്ള ഷോറൂമുകളിൽ ഒരേ വിലയാണ്. ‘വൺ ഇന്ത്യ, വൺ ഗോൾഡ് റേറ്റ്’ എന്നതാണ് മലബാർ ​ഗോൾഡിന്റെ പ്രവർത്തന ആശയം ഇതാണ് അവരുടെ സ്വർണവില നിർണയത്തിന്റെ അടിസ്ഥാനവും.

ഇതുപോലെ തന്നെ കേരളത്തിലെ രണ്ടു മുൻനിര ജ്വല്ലറി ഗ്രൂപ്പുകളിലും വിലയിൽ വ്യത്യാസം കാണാൻ സാധിക്കും യഥാക്രമം ഗ്രാമിന് 7,940 രൂപയും 7,950 രൂപയുമാണ് അവരുടെ ഇന്നത്തെ വില.

സ്വർണവില നിർണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.

യുഎസിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനമായി ഉയർന്നതിനാൽ‍ യുഎസ് ഫെഡറൽ റിസർവ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്നതിനാലാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുവാനുള്ള കാരണം. അതോടൊപ്പം തന്നെ പ്രസിഡന്റ് ട്രംപിന്റെ താരിഫ് പോരും ഡോളർ മുന്നേറുന്നതും സ്വർ‌ണവില താഴാൻ കാരണമായി. സ്വർണത്തിന് രാജ്യാന്തരവില ഔൺസിന് 2,867 ഡോളർ നിലവാരത്തിൽ നിന്ന് 2,834 ഡോളർ വരെ താഴ്ന്നു. ഇപ്പോഴുള്ളത് 2,857 ഡോളറിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News